Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bali Tharpanam

Kollam

ബ​ലി​ത​ര്‍​പ്പ​ണം: വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​മൊരുക്കി കൊല്ലം സിറ്റി പൊ​ലീ​സ്

കൊ​ല്ലം: ക​ര്‍​ക്കട​ക​വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​മു​ല്ലാ​വാ​ര​ത്ത് ബ​ലി​ത​ര്‍​പ്പ​ണ​ത്തി​നാ​യി എ​ത്തി​യ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജ​ന​ത്തി​ര​ക്കും ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ് വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ബ​ലി​ത​ര്‍​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പൊ​ലീ​സ് നേ​ര​ത്തെ ത​ന്നെ ഏ​കോ​പി​പ്പി​ച്ചി​രു​ന്നു.

400 ഓ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ച​ത്. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ധാ​ന റോ​ഡു​ക​ളി​ലും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

ക​ര്‍​ക്കട​ക​വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് തി​രു​മു​ല്ലാ​വാ​ര​ത്ത് സ​ജ്ജീ​ക​രി​ച്ച പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ കൊ​ല്ലം മേ​യ​ര്‍ എ. ​കെ. ഹാ​ഫി​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ലാ തോ​മ​സ്്, കൊ​ല്ലം സി​റ്റി പൊലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഹേ​മ​ല​ത എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ണ്‍​ട്രോ​ള്‍ റൂം ​വ​ഴി തി​രു​മു​ല്ലാ​വാ​ര​ത്തെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ജ​ന​ത്തി​ര​ക്ക് നി​രീ​ക്ഷ​ണം എ​ന്നി​വ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.

 

Latest News

Corehub Up